Press "Enter" to skip to content

എൻ സി സി വാർഷിക ക്യാമ്പ് സമാപിച്ചു

ജവഹർലാൽ എൻജിനീയറിങ് കോളേജിൽ വെച്ച് നടന്ന 27 28 29 30 കേരള ബെറ്റാലിയൻ എൻ സി സി യുടെ സംയുക്ത വാർഷിക പരിശീലന ക്യാമ്പ് സമാപിച്ചു. കമാന്റിംഗ് ഓഫീസർ കേണൽ എസ് കെ ബാബു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കേണൽ വി എസ് ചൗധരി അധ്യക്ഷനായി. കോഴിക്കോട് സർവ്വകലാശാല സിൻഡിക്കേറ്റ് മെമ്പർ കൂടിയായ ക്യാപ്റ്റൻ സി കെ റിജു ലാൽ, എൻസിസി ഓഫീസർമാരായ ക്യാപ്റ്റൻ അനീഫ്, ലെഫ്റ്റനന്റ് ഡോ. ഷെറീന, ലെഫ്റ്റനന്റ് ബവീഷ്, ലെഫ്റ്റനന്റ് നിഷാ നാരായണൻ എന്നിവർ സംസാരിച്ചു. മലപ്പുറം പാലക്കാട് കണ്ണൂർ കോഴിക്കോട് ജില്ലകളിൽ നിന്നായി 500 കേഡറ്റുകൾ ക്യാമ്പിൽ പങ്കെടുത്തു.

 

Be First to Comment

Leave a Reply

Your email address will not be published.